തമിഴ് സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശങ്കര്‍- കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍2 വിന്റെ റിലീസിന് ഇനി 2 ദിവസം മാത്രം ബാക്കി. 1996ല്‍ ഇന്ത്യയാകെ തരംഗം തീര്‍ത്ത ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് സിനിമ ഇറങ്ങുന്നതെങ്കിലും സിനിമയുടെ ടീസറിനും ട്രെയ്ലറിനും പ്രേക്ഷകരെ കാര്യമായി സ്വാധീനിക്കാനായിരുന്നില്ല. ട്രെയ്ലറിലെ കമല്‍ഹാസന്റെ മെയ്ക്കപ്പിനെ പറ്റിയും പ്രായത്തെ പറ്റിയുമെല്ലാം ചര്‍ച്ചകള്‍ സജീവമായി നില്‍ക്കവെയാണ് സിനിമ പുറത്തിറങ്ങുന്നത്. റിലീസിന് മുന്‍പ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം സിനിമ...