അഭിറാം മനോഹർ|
Last Modified വ്യാഴം, 27 ജൂണ്‍ 2024 (19:38 IST)
തമിഴ് സിനിമ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ വമ്പന്‍ ഹിറ്റായ സിനിമയായിരുന്നു 1996ല്‍ റിലീസ് ചെയ്ത ശങ്കര്‍- കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍. സിനിമയില്‍ നായകനായ സേനാപതി എന്ന കഥാപാത്രം 1918ല്‍ ജനിച്ചതായാണ് സിനിമയില്‍ പറഞ്ഞിരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത യുദ്ധം ചെയ്യുന്ന സ്വാതന്ത്ര്യ സമരസേനാനിയായി കമല്‍ഹാസന്‍ അരങ്ങുതകര്‍ത്ത സിനിമ ഇന്ത്യയാകെ വമ്പന്‍ വിജയമാണ് അന്ന് നേടിയത്.
28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിക്കുമ്പോള്‍ ഇന്ത്യനിലെ വയസായ സേനാപതി എന്ന കഥാപാത്രത്തെ ശങ്കര്‍ എങ്ങനെയാകും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലായിരുന്നു സിനിമാ ആരാധകര്‍. സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങുമ്പോള്‍ വാര്‍ധക്യത്തിലും വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന സേനാപതിയേയാണ് കാണാനാകുന്നത്. 2024ല്‍ സോഷ്യല്‍ മീഡിയ യുഗത്തില്‍ നടക്കുന്ന സിനിമയില്‍ സേനാപതിക്ക് 106 വയസെങ്കിലും ആകുമെന്നും എങ്ങനെയാണ് ഇത്തരത്തില്‍ ഒരാള്‍ക്ക് ആ പ്രായത്തില്‍ ഫൈറ്റ് ചെയ്യാനാകുക എന്നുമുള്ള ആരാധകരുടെ വിമര്‍ശങ്ങള്‍ക്ക് വിചിത്രമായ മറുപടിയാണ് സംവിധായകന്‍ ശങ്കര്‍ നല്‍കുന്നത്.
ചൈനയില്‍ ഒരു മര്‍ഷ്യല്‍ ആര്‍ട്ട് മാസ്റ്റര്‍ ഉണ്ട്. ലൂയി ഗിയോണ്‍ എന്ന അദ്ദേഹം 120 വയസിലും പറന്നും കറങ്ങിയുമെല്ലാം മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. സേനാപതിയും ഇങ്ങനെയൊരു മാസ്റ്റര്‍ ആണെന്നും സേനാപതി ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന യോഗിയാണെന്നുമായിരുന്നു ശങ്കറിന്റെ മറുപടി. ജൂലൈ 12നാണ് ഇന്ത്യന്‍ 2 തിയേറ്ററുകളിലെത്തുന്നത്. കമല്‍ഹാസന് പുറമെ സിദ്ധാര്‍ഥ്, ബോബി സിംഹ,എസ് ജെ സൂര്യ,കാജല്‍ അഗര്‍വാള്‍ എന്നിവരാണ് സിനിമയിലെ താരങ്ങള്‍.