ദുല്‍ഖറിന്റെ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം ഇനി മമ്മൂട്ടി, നായികയായി സാമന്ത; ഗൗതം മേനോന്‍ ചിത്രത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'എബിസിഡി'യിലൂടെ ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്തുക്കളായ സൂരജ്-നീരജ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്

Sooraj, Neeraj and Mammootty
രേണുക വേണു| Last Modified ബുധന്‍, 10 ജൂലൈ 2024 (15:58 IST)
Sooraj, Neeraj and Mammootty

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിനു കൊച്ചിയില്‍ തുടക്കമായി. പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണ് ഇത്. മമ്മൂട്ടിയും സാമന്തയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ലെന തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കും.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'എബിസിഡി'യിലൂടെ ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്തുക്കളായ സൂരജ്-നീരജ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ഡിഒപി വിഷ്ണു ദേവ് ആണ്. സംഗീതം ദര്‍ബുക ശിവ. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബലും ചേര്‍ന്നാണ് വിതരണം.

അതേസമയം നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യാണ് മമ്മൂട്ടിയുടേതായി ഇനി തിയറ്ററുകളില്‍ എത്താനുള്ളത്. 'ബസൂക്ക'യില്‍ ഗൗതം മേനോനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടി-ഗൗതം മേനോന്‍ സിനിമയുടെ ചര്‍ച്ചകള്‍ നടന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :