28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ഹാസന്‍- ശങ്കര്‍ സിനിമയായ ഇന്ത്യന്‍ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നതെങ്കിലും ട്രെയ്ലര്‍ ഉള്‍പ്പടെ പുറത്തിറങ്ങിയിട്ടും സിനിമയ്ക്ക് ഹൈപ്പ് ലഭിച്ചിട്ടില്ല. ട്രെയ്ലറിലെ കമല്‍ഹാസന്റെ മെയ്ക്കപ്പും സേനാപതി എന്ന കഥാപാത്രത്തിന്റെ പ്രായവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ ഇന്ത്യന്‍ 2ന്റെ പ്രചാരണപരിപാടിയ്ക്കിടെ താന്‍ ഇന്ത്യന്‍ 2 ചെയ്യാനുള്ള കാരണം ഇന്ത്യന്‍ 3 ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമല്‍ഹാസന്‍. ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് ഞാന്‍ സമ്മതിച്ചതിന് പിന്നിലെ ഒരേ...