എന്റെ ആദ്യ നായിക, കാവ്യാ മാധവനെ ചേര്‍ത്തുനിര്‍ത്തി മുന്ന

Kavya madhavan, Munna
അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ജൂലൈ 2024 (12:55 IST)
Kavya madhavan, Munna
വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യ നായികയെ കണ്ടുമുട്ടിയ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് നടന്‍ മുന്ന സൈമണ്‍. നേമം പുഷ്പരാജിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ഗൗരിശങ്കരമായിരുന്നു മുന്നയുടെ ആദ്യ സിനിമ. ഇതില്‍ നായികയായി എത്തിയത് കാവ്യാ മാധവനായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം കാവ്യാ മാധവനെ വീണ്ടും കണ്ട സന്തോഷത്തില്‍ ഇരുവരും ഒന്നിച്ചുള്ള റീല്‍ മുന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കാവ്യ മാധവനെ വീണ്ടും കണ്ടതില്‍ സന്തോഷം. മലയാള സിനിമയില്‍ എന്റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2 എന്ന് പറഞ്ഞുകൊണ്ടാണ് മുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. നടി ജയഭാരതിയുടെ അനന്തരവനായ മുന്ന സൈമണ്‍ ജനിച്ചുവളര്‍ന്നത് തമിഴ്നാട്ടില്‍ ആണെങ്കിലും മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഗൗരിശങ്കരത്തിന് ശേഷം തമിഴ് സിനിമകളില്‍ സജീവമായ താരം മൊഹബത്ത്,ബാങ്കിംഗ് അവേഴ്‌സ്,കുട്ടിം കോലും, ടു നോറ വിത്ത് ലവ് തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :