1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Patriot about patriot says the burden of stardom affected the film

സ്റ്റാർഡം ബാധ്യതയായി, അല്ലായിരുന്നെങ്കിൽ പേട്രിയറ്റ് കുറെക്കൂടി നന്നാകുമായിരുന്നു : പൃഥ്വിരാജ്

Patriot
മമ്മൂട്ടി- മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച സിനിമയായിരുന്നു മഹേഷ് നാരായണന്‍ ഒരുക്കിയ പേട്രിറ്ററ്റ്. വലിയ പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സിനിമയ്ക്കായിരുന്നില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം നയന്‍താര, ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ് തുടങ്ങി വലിയ താരനിരയായിരുന്നു സിനിമയിലുണ്ടായിരുന്നത്.
 
ഇപ്പോഴിതാ സ്റ്റാര്‍ഡമാണ് പേട്രിയറ്റിന് ബാധ്യതയായതെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. സ്റ്റാര്‍ഡത്തിന്റെ ബാധ്യതയില്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറെകൂടി നല്ല സിനിമയാകുമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സിനിമയെ പറ്റി സംസാരിച്ചത്.
 
വ്യക്തിപരമായി എനിക്ക് വര്‍ക്കായ സിനിമയായിരുന്നു പേട്രിയറ്റ്. കാരണം വളരെ പ്രധാനപ്പെട്ട വിഷയമാണ് സിനിമ പറഞ്ഞത്. സത്യത്തില്‍ പേട്രിയറ്റിന്റെ കഥ നാന്‍ നേരത്തെ വായിച്ചിരുന്നു. മഹേഷ് എനിക്ക് നരേറ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഗംഭീര എഴുത്തായാണ് തോന്നിയത്. തിരക്കഥയില്‍ നിന്നും സിനിമയിലെത്തിയപ്പോള്‍ കുറെക്കൂടി നന്നാക്കാമായിരുന്നുവെന്നും മറ്റൊരു തരത്തിലായിരുന്നുവെങ്കില്‍ എന്നൊക്കെ തോന്നിയ ഭാഗങ്ങളുണ്ട്. ഒരു പക്ഷേ സ്റ്റാര്‍ഡത്തിന്റെ ബാധ്യതകളില്ലായിരുന്നെങ്കില്‍ സിനിമ കുറെകൂടി നന്നാകുമായിരുന്നു.
 
 പേട്രിയറ്റിലെ ചില നിമിഷങ്ങള്‍ ഇന്റര്‍നാഷണല്‍ സിനിമകളുടെ നിലവാരത്തില്‍ പോയിട്ടുണ്ട്. അതേസമയം എനിക്ക് വര്‍ക്കാവാത്ത ഭാഗങ്ങളും സിനിമയിലുണ്ട്. പൃഥ്വിരാജ് പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഭൂരിഭാഗവും മണ്ടന്മാർ, തീരുമാനം എടുക്കാൻ കഴിയാത്തവർ, അമ്മയിൽ നിന്നുള്ള രാജി സഹിക്കാൻ വയ്യാതെയെന്ന് ജോയ് മാത്യു