1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Moroccan migrants enter spain after swimming around border barriers

സ്‌പെയ്‌നിന്റെ കീഴിലുള്ള സെവൂത്തയിലേക്ക് കടന്ന് കയറി മൊറാക്കന്‍ അഭയാര്‍ഥികള്‍, ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യം

വിഷയത്തില്‍ അടിയന്തിരമായി ഇടപെടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Morrocco migrants, Ceuta, Spain- Morrocco migration, International News
സ്‌പെയിനിന്റെ വടക്കേ ആഫ്രിക്കന്‍ അതിര്‍ത്തി നഗരമായ സെവൂത്തയിലേക്ക് കടന്നുകയറി ആയിരക്കണക്കിന് മൊറോക്കന്‍ അഭയാര്‍ഥികള്‍. ആയിരക്കണക്കിന് മൊറൊക്കന്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ നീന്തികടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മേഖലയിലെ സുരക്ഷാ ആശങ്ക ശക്തമായിരിക്കുകയാണ്. നഗരത്തില്‍ സിവില്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങള്‍ക്കും വന്‍ ജനാവലിയ തടഞ്ഞുനിര്‍ത്താനായില്ല.
 
അതിര്‍ത്തിയിലെ സമാധാന അന്തരീക്ഷം പൂര്‍ണമായും തകര്‍ന്നെന്നും വന്‍ പ്രതിസന്ധിയിലാണെന്നും സെവൂത്ത പ്രസിഡന്റ് ഹുവാന്‍ ഹെസൂസ് വിവസ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തെ നേരിടാന്‍ സ്‌പെയ്ന്‍ സര്‍ക്കാര്‍ രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് നഗരത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമല്ലാത്തതിനാല്‍ പ്രതിദിനം മുന്നൂറോളം ആളുകള്‍ കടല്‍മാര്‍ഗം സെവൂത്തയിലേക്കെത്തുന്ന സാഹചര്യം കുറച്ചുനാളായി നിലനിന്നിരുന്നു.
 
 വിഷയത്തില്‍ അടിയന്തിരമായി ഇടപെടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മനുഷ്യക്കടത്ത് സംഘങ്ങളാണ് കൂട്ട കുടിയേറ്റത്തിന് പിന്നിലെന്ന് മാഡ്രിഡിലെ മൊറോക്കന്‍ എംബസി പ്രതികരിച്ചു. ഈ നീക്കങ്ങളെ മൊറോക്കന്‍ ഭരണകൂടം പിന്തുണയ്ക്കുന്നില്ലെന്നും മൊറോക്കൊ വ്യക്തമാക്കി. അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ സ്‌പെയ്‌നും മൊറോക്കോയും തമ്മില്‍ പ്രാഥമിക ധാരണയിലെത്തി. എന്നാല്‍ ഇതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ല. 2021 മെയില്‍ 2 ദിവസത്തിനുള്ളില്‍ എണ്ണായിരത്തിലധികം ആളുകള്‍ ഇത്തരത്തില്‍ സെവൂത്തയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടെന്ന് ഹൈക്കോടതി