അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ജൂണ്‍ 2020 (11:58 IST)
ലോകകപ്പ് വിജയങ്ങൾ ഒന്നും തന്നെ ഇന്ത്യക്ക് നേടിതരാനായിട്ടില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകൻ സൗരവ് ഗാംഗുലിയാണെന്ന് മുൻ പാക് പേസർ ഷൊയേബ് അക്തർ. എംഎസ് ധോണി മികച്ച നായകനാണെങ്കിലും ടീമിനെ കെട്ടിപ്പടുത്ത് വിജയം സമ്മാനിച്ച നായകന്‍ ഗാംഗുലിയാണെന്ന് അക്തർ പറഞ്ഞു.
ലോകകപ്പിലല്ലാതെ ഇന്ത്യക്ക് പാകിസ്ഥാാനെ തോൽപ്പിക്കാനാവുമെന്ന് ഞാൻ കരുതിയിരുന്നില്ല.199ലെ ഇന്തൻ പരമ്പരയിൽ പാകിസ്ഥാൻ വിജയിച്ചു. അതുപോലെ ഷാർജയിലും പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചു.പക്ഷേ ഗാംഗുലി നായകനായതോടെ എല്ലാം മാറി മറിഞ്ഞു.2004ൽ ഇന്ത്യൻ ടീം പാകിസ്ഥാനിൽ ഏകദിന ടെസ്റ്റ് പരമ്പരകൾ സ്വന്തമാക്കി.
ഗാംഗുലിയുടെ ധീരതയും കഴിവുമാണ് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും ഇന്ത്യൻ ടീമിനെ അടിമുടി മാറ്റിമറിക്കാൻ ഗാംഗുലിക്കായെന്നും അക്തർ പറഞ്ഞു.