അനുബന്ധ വാര്‍ത്തകള്‍
- ആദ്യമായി തിയേറ്ററില്‍, മകളെയും കൂട്ടി സിനിമ കാണാനെത്തി നടി ഭാമ
- നിറവയറിൽ വീണ്ടും മറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ബിപാഷ ബസു
- പ്രണയം നടിച്ചു കൊന്നുകളഞ്ഞവൾക്ക് മാപ്പില്ല, പരമാവധി ശിക്ഷ നൽകണമെന്ന് ഷംന കാസിം
- അമ്മയും മോളും, ഭാമയെ പോലെ തന്നെ മകള്‍ എന്ന് ആരാധകര്‍
- 'മോണ്‍സ്റ്റര്‍' ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഹണി റോസ്
പരാതി കൊടുക്കേണ്ട അവസ്ഥയായി, ബോഡി ഷെയിമിങ് എക്സ്ട്രീം ലെവലിലെന്ന് ഹണി റോസ്
തനിക്ക് നേരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെ പറ്റി പ്രതികരണവുമായി നടി ഹണി റോസ്. ബോഡി ഷെയിമിങ്ങിൻ്റെ ഏറ്റവും വലിയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും പരാതി കൊടുക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളെന്നും ഹണി റോസ് പറഞ്ഞു.
തന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നതെന്നും താൻ ഇതെല്ലാം സെർച്ച് ചെയ്യാറില്ലെന്നും ആരെങ്കിലും അയച്ചുതരികയാണ് പതിവെന്നും താരം പറഞ്ഞു. തുടക്കസമയത്ത് എന്ത് ചെയ്യുമെന്ന് ഞാൻ ആശങ്കപെട്ടിരുന്നു. ഇന്ന് ബോഡി ഷെയ്മിങ്ങിൻ്റെ എക്സ്ട്രീം ലെവലിലൂടെയാണ് കടന്നുപോകുന്നത്. പരാതി കൊടുക്കാമെന്ന് വെച്ചാൽ എത്രയെന്ന് കരുതിയാണ്. ഇത് ആളികൾ തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ഇതിൻ്റെയെല്ലാം ആവശ്യമുണ്ടോയെന്ന്. പോസിറ്റീവായ അന്തരീക്ഷത്തിൽ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഹണിറോസ് പറഞ്ഞു.