Deepika Padukone Kalki 2: പുറത്താക്കിയതല്ല, കൽക്കി 2-വിൽ നിന്നും ദീപിക പിന്മാറിയത്!

ദീപിക രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി കാത്തിരിക്കുകയായിരുന്നു.

നിഹാരിക കെ.എസ്| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (17:25 IST)
കൽക്കിയുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുക്കോൺ ഉണ്ടാകില്ല. നിർത്താക്കൾ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇതോടെ, ദീപികയ്‌ക്കെതിരെ വിമർശകർ പ്രചാരണം ആരംഭിച്ചു. ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാതെ വന്നതോടെ നിർമാതാക്കൾ നടിയെ പുറത്താക്കുകയായിരുന്നുവെന്ന് വരെ പ്രചരിച്ചു.

സത്യത്തിൽ ദീപികയെ പുറത്താക്കിയതല്ല മറിച്ച് താരം തന്നെ സിനിമയിൽ നിന്നും സ്വയം പിന്മാറുകയായിരുന്നു.
രണ്ടാം ഭാഗത്തിൽ ദീപിക അവതരിപ്പിക്കുന്ന SUM-80 (സുമതി) എന്ന കഥാപാത്രത്തിന് കൂടുതൽ പ്രധാന്യം നൽകുന്ന രീതിയിലായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൽക്കിയുടെ കഥ സംവിധായകൻ ദീപികയോട് പറഞ്ഞപ്പോൾ അങ്ങനെയായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ പുതിയ ചില സംഭവവികാസങ്ങളെ തുടർന്ന് ദീപികയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞു. തന്റെ സ്‌ക്രീൻ ടൈമും പ്രധാന്യവും കുറഞ്ഞത് ദീപികയ്ക്ക് അതൃപ്തിയുണ്ടാക്കുകയായിരുന്നു. ദീപിക രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ തന്റെ കഥാപാത്രത്തിന്റെ പ്രധാന്യം കുറഞ്ഞത് നടിയെ വിഷമിപ്പിച്ചു.

രണ്ടാം ഭാഗം ആദ്യ ഭാഗത്തിൽ അവസാനം മാത്രം വരുന്ന കമൽഹാസന്റെ സുപ്രീം യാസ്‌കിനിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ്. അദ്ദേഹത്തിന്റെ രംഗങ്ങൾ ചിത്രീകരിക്കാൻ 60-70 ദിവസങ്ങൾ വേണ്ടി വരും. ഇതെല്ലാം ദീപികയുടെ പിൻമാറ്റത്തിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്തായാലും ദീപിക ഇല്ലാതാകുന്നതോടെ ആരാകും സുമതിയായി രണ്ടാം ഭാഗത്തിലെത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മറ്റൊരു ബോളിവുഡ് സൂപ്പർ താരമായ ആലിയ ഭട്ട് അടക്കമുള്ളവരുടെ പേരുകൾ ആരാധകർ സുമതിയായി നിർദ്ദേശിക്കുന്നുണ്ട്. അതേസമയം തെലുങ്ക് സൂപ്പർ താരം അനുഷ്‌ക ഷെട്ടിയാകും ദീപികയ്ക്ക് പകരമെത്തുക എന്നും റിപ്പോർട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :