അനുബന്ധ വാര്‍ത്തകള്‍
- 'ഒരു വട്ടം വിളിച്ചിരുന്നെങ്കില്‍ ഇടപെട്ടേനെ,അവനിട്ട് രണ്ട് പൊട്ടിച്ച് വിളിച്ചോണ്ട് വന്നേനെ'; വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി
- സ്ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല, സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ഈ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യൂ: മന്ത്രി വീണ ജോര്‍ജ്
- കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം, സ്വന്തം മക്കളെ വില്‍പ്പനച്ചരക്കാക്കരുത്: മുഖ്യമന്ത്രി
- ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍:ഷെയ്ന് നിഗം
- 'കല്യാണത്തിന് ആരെയും ക്ഷണിക്കാന്‍ പറ്റിയില്ല'; വിവാഹ വിശേഷങ്ങളുമായി അര്ജുന് നന്ദകുമാര്‍
ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം:ഹരീഷ് പേരടി
സ്ത്രീധന വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഈ വേളയില്‍ തന്റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടന്‍ ഹരീഷ് പേരടി.ഭാര്യയായ ബിന്ദു തന്നെയാണ് തന്റെ ധനമെന്ന് അദ്ദേഹം പറഞ്ഞു.
ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്
1993 ഡിസംബര്‍ 3 ന് രാവിലെ ബിന്ദു എന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ എന്റെ കൈയ്യില്‍ വിവാഹ എഗ്രിമെന്റ് എഴുതാന്‍ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു. പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും തളര്‍ന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം.
ജീവിക്കാന്‍ ധൈര്യമാണ് വേണ്ടത്. അതുണ്ടെങ്കില്‍ ജീവിതം തന്നെ പിന്നാലെ വരും. ഇന്നലെ ഞങ്ങളുടെ 'കലാനിധി' വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്ന ദിവസമായിരുന്നു.
എന്നോട് അഭിപ്രായ വിത്യാസമുണ്ടാവുമെങ്കിലും നിങ്ങളെന്നെ ജാതി,മത,രാഷ്ട്രിയ വിത്യാസമില്ലാതെ അനുഗ്രഹിക്കും എന്നെനിക്കുറപ്പുണ്ട്.