1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. happy birthday Shine Tom Chacko

happy birthday Shine Tom Chacko ഇതൊരു പിറന്നാള്‍ സമ്മാനം,ഷൈന്‍ ടോം ചാക്കോയുടെ പ്രായം എത്രയെന്ന് അറിയാമോ ?

ബഷീര്‍
ഇന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനമാണ്.39-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിനായി സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് നീല വെളിച്ചം എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. 
ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ഒരുങ്ങുകയാണ്.വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന്‍ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചത്.
 
1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്‌നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്‌സ് ആഷിക് അബു ഇപ്പോള്‍ നേടി.
 
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.
 
 
അടുത്ത ലേഖനം
'നിങ്ങളുടെ സ്വന്തം മാജിക്കില്‍ വിശ്വസിക്കുക', ആരാധകര്‍ക്ക് പ്രചോദനമായി മഞ്ജു പിള്ളയുടെ വാക്കുകള്‍