1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Hanuman team will donate rs 5 from each ticket for ayodhya ram temple

ഓരോ ടിക്കറ്റിൽ നിന്നും അഞ്ച് രൂപ രാമക്ഷേത്രത്തിന്, ഹിന്ദുത്വ കാർഡിറക്കി പ്രചരണവുമായി ഹനുമാൻ ടീം

സിനിമയുടെ പ്രമോഷനായി എത്തിയ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

hanuman movie,Hindutwa promotions,Ayodhya ram temple
തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയാണ് ഹനുമാന്‍. ജനുവരി 12ന് റിലീസിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ സിനിമയുടെ പ്രചരണത്തിനായി വേറിട്ട പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കള്‍. സിനിമയ്ക്ക് എടുക്കുന്ന ഓരോ ടിക്കറ്റില്‍ നിന്നും അഞ്ച് രൂപ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
 
സിനിമയുടെ പ്രമോഷനായി എത്തിയ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനമെടുത്ത സിനിമയുടെ അണിയറപ്രവര്‍ത്തകരെ ചിരഞ്ജീവി അഭിനന്ദിച്ചു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം. ചടങ്ങിലേക്ക് ചിരഞ്ജീവിക്കും കുടുംബത്തിനും ക്ഷണമുണ്ട്.
 
സൂപ്പര്‍ ഹീറോ ചിത്രമായാണ് ഹനുമാന്‍ എത്തുന്നത്. വിനയ് റോയ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരലക്ഷ്മി ശരത് കുമാര്‍, രാജ് ദീപക് ഷെട്ടി,അമൃത അയ്യര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
അടുത്ത ലേഖനം
അന്തസ്സാണ് വലുത്: മാലിദ്വീപ് വിഷയത്തിൽ പ്രതികരണവുമായി ബോളിവുഡ് താരങ്ങൾ