അനുബന്ധ വാര്‍ത്തകള്‍
- അത് പൃഥ്വിരാജ് അല്ല ! വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി താരം
- Trailer | ത്രില്ലടിപ്പിച്ച് 'നല്ല നിലാവുള്ള രാത്രി', ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ്
- യോഗി ബാബുവിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട്, ബിഗ് ബോസ് നിന്ന് സിനിമ നിര്‍മ്മാണത്തിലേക്ക് സാഗര്‍ സൂര്യ
- സഹായികളില്ല..പരിവാരങ്ങളൊന്നുമില്ല,കുരുതി ചിത്രീകരണത്തിനിടയില്‍, മാമുക്കോയെ കുറിച്ച് സുപ്രിയ മേനോന്‍
- കുഞ്ഞിരാമായണത്തില്‍ തുടങ്ങി 'മിന്നല്‍ മുരളി' വരെ, ആ ചിരികള്‍ സമ്മാനിച്ചതിന് മാമുക്കോയോട് നന്ദി പറഞ്ഞ് ബേസില്‍ ജോസഫ്
പൃഥ്വിരാജ് ഇനി 'ഗുരുവായൂരമ്പലനടയില്‍', ചിത്രീകരണത്തിന് തുടക്കമായി
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍.പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു.ജയ ജയ ജയ ജയ ഹേ വിജയത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
നടന്‍ യോഗി ബാബു ഈ ചിത്രത്തിലൂടെ മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ആര്‍.ഒ. - എ.എസ്. ദിനേശ്.