യോഗി ബാബുവിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട്, ബിഗ് ബോസ് നിന്ന് സിനിമ നിര്‍മ്മാണത്തിലേക്ക് സാഗര്‍ സൂര്യ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (09:18 IST)
ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയാണ് സാഗര്‍ സൂര്യ. അമ്മയുടെ ആഗ്രഹപ്രകാരമാണ് ബിഗ് ബോസ് ഹൗസില്‍ താന്‍ എത്തിയതെന്ന് സാഗര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞാല്‍ തനിക്ക് മുന്നിലുള്ളത് ഒരു സിനിമയാണെന്ന് താരം വെളിപ്പെടുത്തി. സിനിമാനിര്‍മ്മാതാവായി മാറുകയാണ് സാഗര്‍ സൂര്യ.

സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ടുണ്ട് സാഗര്‍. തമിഴ് സിനിമയാണ് സാഗര്‍ സൂര്യ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. നടന്‍ യോഗി ബാബുവിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ടെന്നും താരം പറഞ്ഞു. ബിഗ് ബോസില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ ആദ്യം ചെയ്യാന്‍ പോകുന്ന കാര്യവും ഇതുതന്നെയാണെന്ന് സാഗര്‍ പറഞ്ഞു പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :