1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Gopi Sunder brithday

സഹോദരിയെ സന്തോഷിപ്പിക്കുന്നയാള്‍, ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി അഭിരാമി സുരേഷും

ഗോപി സുന്ദര്‍
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഇത്തവണത്തെ ജന്മദിനം സ്‌പെഷ്യല്‍ ആണെന്ന് തോന്നുന്നു. ഗായിക അമൃത സുരേഷിന് പിന്നാലെ സഹോദരി അഭിരാമി സുരേഷും അദ്ദേഹത്തിന് ആശംസകളുമായി എത്തി.
 
'ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളര്‍കോസ്റ്റര്‍ ജീവിത യാത്രയില്‍, ഞാന്‍ ഒരു സഹോദരനെ കണ്ടെത്തി...മാന്ത്രിക സംഗീതം നല്‍കുന്നയാള്‍, എന്റെ സഹോദരിയെ സന്തോഷിപ്പിക്കുന്നയാള്‍, എന്നെ മൂത്തമകള്‍ എന്ന് വിളിക്കുന്നയാള്‍... ജന്മദിനാശംസകള്‍ സഹോദരാ... നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ...നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു...'- അഭിരാമി കുറിക്കുന്നു.
അടുത്ത ലേഖനം
സംവിധായകന്‍ ജയരാജിനൊപ്പം വീണ്ടും ഉണ്ണി മുകുന്ദന്‍, ഇത് മൂന്നാമത്തെ ചിത്രം, ചിത്രീകരണം ആരംഭിച്ചു