അനുബന്ധ വാര്‍ത്തകള്‍
- ആദിപുരുഷ് ഹിന്ദുത്വത്തെ കളിയാക്കുന്നു, തിയേറ്ററിൽ എത്താൻ അനുവദിക്കില്ല: രൂക്ഷവിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്
- ആദിപുരുഷിലെ രാവണൻ മുഗളന്മാരെ പോലെ: വിമർശനവുമായി രാമായണത്തിലെ സീത
- മുൻകൂർ പ്രഖ്യാപനങ്ങളില്ല, സർപ്രൈസായി ലാൽ സിംഗ് ഛദ്ദ ഒടിടിയിൽ
- സംവിധായകയായി രേവതി, നായികയായി കജോൾ: സലാം വെങ്കി റിലീസ് പ്രഖ്യാപിച്ചു
- തിയേറ്ററിൽ ഒരാൾപിന്നിൽ നിന്നും മാറിൽ പിടിച്ചു, ഞെട്ടിക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് സോനം കപൂർ
സൂര്യയും മുരുഗദോസും വീണ്ടും ഒന്നിക്കുന്നു, വരുന്നത് ഗജനിയുടെ രണ്ടാം ഭാഗമോ?
തെന്നിന്ത്യയിലെ സിനിമാപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് ഗജിനി. ബോളിവുഡിലേക്കും റിമേയ്ക്ക് ചെയ്യപ്പെട്ട സിനിമ അവിടെയും വമ്പൻ വിജയമായിരുന്നു. ഗജിനി ഇറങ്ങി വർഷങ്ങൾ അനവധി കഴിയുമ്പോൾ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
എ ആർ മുരുഗദോസ് ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് സൂര്യയുമായി ചർച്ച നടത്തിയെന്നും അന്തിമ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്നുമാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇത് മൂന്നാം തവണയാകും സൂര്യ-മുരുഗദോസ് കോംമ്പോ ഒന്നിക്കുന്നത്. ഏഴാം അറിവാണ് ഈ കോംമ്പോയിൽ അവസാനം വന്ന സിനിമ.