അഭിറാം മനോഹർ|
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (20:57 IST)
പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിനെതിരെ രൂക്ഷവിമർശനവുമായി വിശ്വഹിന്ദുപരിഷത്ത്. ഹിന്ദുമൂല്യങ്ങളെ ചിത്രം കളിയാക്കുന്നുവെന്നാണ് വിശ്വഹിന്ദുപരിഷത്തിൻ്റെ വിമർശനം.
ഹിന്ദുത്വയെ പരിഹസിക്കുന്ന രീതിയിലാണ് രാമനെയും ലക്ഷ്മണനെയും രാവണനെയും ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദു സമൂഹത്തിൻ്റെ മൂല്യങ്ങൾക്കെതിരാണിത്. ഇത് ഹിന്ദു സമൂഹം സഹിക്കില്ല. വിഎച്ച്പി സംഭാൽ യൂണിറ്റ് പ്രചാർ പ്രമുഖ് അജയ് ശർമ്മ പറഞ്ഞു. ചിത്രത്തിന് സെൻസർ അനുവദിച്ച സെൻസർ ബോർഡിനെയും വിഎച്ച്പി വിമർശിച്ചു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസറിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. ചിത്രത്തിൽ രാവണനെ ഇസ്ലാമായി ചിത്രീകരിച്ചെന്നും വിമർശനം ഉയരുന്നുണ്ട്.