'ഈശോ' എല്ലാവരും കാണണം,നാദിര്‍ഷിക്ക കിടിലന്‍ മേക്കിങ്ങിലൂടെ വീണ്ടും ഞെട്ടിച്ചു: വിഷ്ണു ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (12:49 IST)
തന്റെ പ്രിയപ്പെട്ട നാദിര്‍ഷിക്ക സംവിധാനം ചെയ്ത ഈശോ എല്ലാവരോടും കാണണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍.കിടിലന്‍ മേക്കിങ്ങിലൂടെ സംവിധായകന്‍ തന്നെ വീണ്ടും ഞെട്ടിച്ചെന്ന് നടന്‍ പറയുന്നു.

'ഈശോ എല്ലാവരും കാണണം.. നാദിര്‍ഷിക്കാ.., ഓരോ സിനിമയ്ക്കും ഓരോ മേക്കിംഗ് സ്‌റ്റൈല്‍ ആണ് തിരഞ്ഞെടുക്കുക. 'ഈശോ' കിടിലന്‍ മേക്കിങ്ങിലൂടെ വീണ്ടും ഞെട്ടിച്ചു. നാദിര്‍ഷിക്ക, ജയേട്ടന്‍, സുനീഷേട്ടന്‍, ജാഫറിക്ക, നമിത, അരുണ്‍ ചേട്ടന്‍.... എല്ലാവരും ഏറ്റവും പ്രിയപ്പെട്ടവര്‍..'-വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.

സമീപകാല ഒ.ടി.ടി.റിലീസുകളിലെ ഏറ്റവും വലിയ വിജയമായി 'ഈശോ'യെ മാറ്റിയതില്‍ സിനിമ കണ്ടവരോട് സംവിധായകന്‍ നന്ദി പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :