അനുബന്ധ വാര്‍ത്തകള്‍
- മുൻകൂർ പ്രഖ്യാപനങ്ങളില്ല, സർപ്രൈസായി ലാൽ സിംഗ് ഛദ്ദ ഒടിടിയിൽ
- നീല കണ്ണുള്ള,മേക്കപ്പും ലെതർ ജാക്കറ്റും ധരിച്ച രാവണൻ ഏത് രാമായണത്തിലാണ്? ആദിപുരുഷിനെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ്
- സംവിധായകയായി രേവതി, നായികയായി കജോൾ: സലാം വെങ്കി റിലീസ് പ്രഖ്യാപിച്ചു
- തിയേറ്ററിൽ ഒരാൾപിന്നിൽ നിന്നും മാറിൽ പിടിച്ചു, ഞെട്ടിക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് സോനം കപൂർ
- ടിവി റൈറ്റ്സ് പോഗോയ്ക്കാണോ കൊച്ചുടിവിയ്ക്കോ? ടീസറിന് പിന്നാലെ ട്രോളേറ്റുവാങ്ങി ആദിപുരുഷ് ടീസർ
ആദിപുരുഷിലെ രാവണൻ മുഗളന്മാരെ പോലെ: വിമർശനവുമായി രാമായണത്തിലെ സീത
പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിൻ്റെ ടീസർ പുറത്തിറങ്ങിയതും വലിയ വിമർശനമാണ് ചിത്രം ഏറ്റുവാങ്ങുന്നത്. സിനിമയുടെ ടീസർ കാർട്ടൂണിനെ ഓർമിപ്പിക്കുന്നുവെന്ന് പലരും പറയുമ്പോൾ ടർക്കിഷ് ജാക്കറ്റും ഡ്രാഗണുമെല്ലാമടങ്ങുന്ന ചിത്രത്തിൻ്റെ രംഗങ്ങൾക്കെതിരെയും വിമർശനം ശക്തമാണ്. ഇപ്പോളിതാ വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാമായണം സീരീയലിൽ സീതയായി ശ്രദ്ധ നേടിയ ദീപിക ചിഖലിയ.
സിനിമ നന്നാകണമെങ്കിൽ കഥാപാത്രങ്ങൾക്ക് പ്രേക്ഷകരെ ആകർഷിക്കാൻ സാധിക്കണം. ശ്രീലങ്കയിൽ നിന്നുള്ള കഥാപാത്രമാണെങ്കിൽ ഒരിക്കലൂം മുഗളന്മാരെപ്പോലെയാകരുത്. എന്നാൽ ഇതിലെ രാവണൻ മുഗളന്മാരെ പോലെയാണിരിക്കുന്നത്. ചെറിയ ടീസര്‍ വച്ച് സിനിമയെ വിലയിരുത്താനില്ല. സിനിമ വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. ദീപിഖ പറഞ്ഞു.
അതേസമയം ടീസറിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ഓം റാവത്തും രംഗത്തെത്തിയിരുന്നു. വിമർശനങ്ങളിൽ താൻ നിരാശനാണെന്നും സിനിമ ചെറിയ സ്ക്രീനിനായി നിർമിച്ചതല്ല ബിഗ് സ്ക്രീനായി നിർമ്മിച്ചതാണെന്നും ഓം റാവത്ത് പറഞ്ഞു