അനുബന്ധ വാര്‍ത്തകള്‍
- എന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയത് മമിതയാണ്, വളരെ സെൻസിബിൾ ആയ വ്യക്തി: എച്ച് വിനോദ്
- Mamitha Baiju: 'അന്യഭാഷാ സിനിമകളിൽ അഭിനയിക്കുമ്പോൾ അഭിനേതാക്കളോട് വിവേചനം കാണിക്കില്ല': തമിഴിൽ സജീവമായതിന്റെ കാരണം പറഞ്ഞ് മമിത
- 'വിമാനത്താവളം മുതൽ സുരക്ഷയൊരുക്കണം; ആരും പിന്തുടരരുത്'; കരൂർ സന്ദർശനത്തിൽ ഉപാധികൾവെച്ച് വിജയ്
- Vijay TVK: വിജയ് ബി.ജെ.പിക്കൊപ്പം? പാർട്ടി ആരംഭിച്ചത് അമിത് ഷായുടെ നിർദേശ പ്രകാരം: തമിഴ്നാട് സ്പീക്കർ
- Sivakarthikeyan: 'എന്നെ കുട്ടി ദളപതിയെന്ന് വിളിക്കരുത്': വ്യക്തത വരുത്തി ശിവകാർത്തികേയൻ
Jananayagan Trailer: ഇതെന്താ ജനനായക കേസരിയോ, സീൻ ബൈ സീൻ അതുപോലെയുണ്ടല്ലോ, വിജയ് ട്രെയ്ലറിനെതിരെ പരിഹാസം
തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മിന്നും താരമാണ് തമിഴകത്തിന്റെ ഇളയദളപതിയായ വിജയ്. കരിയറിന്റെ ഉയര്‍ന്ന നിലയില്‍ നില്‍ക്കവെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനായി വിജയ് തന്റെ സിനിമ കരിയറിന് വിരാമമിട്ടിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത് പുറത്തിറങ്ങുന്ന ജനനായകനാകും വിജയുടെ അവസാന സിനിമയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലര് പുറത്തുവന്നത്. ട്രെയ്ലറിന് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചെങ്കിലും വിജയ് സിനിമ തെലുങ്ക് സിനിമയായ ഭഗവന്ത് കേസരിയുടെ സീന്‍ ബൈ സീന്‍ കോപ്പിയാണെന്നാണ് പല ആരാധകരും പറയുന്നത്.
Looks like#BhagavanthKesari story + #JanaNayagan political things added ..
— Ak_mannuuuuu7 (@ak_official7__) January 3, 2026
Hoping for a blockbuster
Emoo ila chesaaru last movie Thalapathy ! pic.twitter.com/OG9mStddkS
ട്രെയിലറിലെ ചില രംഗങ്ങള്‍ 2023ല്‍ പുറത്തിറങ്ങിയ നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യുമായി ഏറെ സാമ്യമുണ്ടെന്ന ആരോപണമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ട്രെയ്ലറില് വിജയ് മമിത ബൈകുവിനെ സൈന്യത്തില്‍ ചേരാനായി പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളും, ട്രെയ്ലറിന്റെ പല സംഭാഷണങ്ങളും ആക്ഷന്‍ സ്വീക്വന്‍സുകളും ഭഗവന്ത് കേസരിയെ ഓര്‍മിപ്പിക്കുന്നതാണെന്നാണ് പല ആരാധകരും പറയുന്നത്. അതേസമയം ട്രെയ്ലറില് സമാനതകള്‍ ഉണ്ടെങ്കിലും തമിഴ് പ്രേക്ഷകര്‍ക്ക് അനുസൃതമായി സിനിമ മാറ്റിയിട്ടുണ്ടെന്നും ട്രെയ്ലറിന്റെ അടിസ്ഥാനത്തില്‍ മാത്രം സിനിമയെ വിലയിരുത്തുന്നത് ശരിയല്ലെന്നും ഒരു വിഭാഗം ആരാധകര്‍ പറയുന്നു. കഴിഞ്ഞ ദിവസം സംവിധായകന് എച്ച് വിനോദ് തന്നെ ഈ ചോദ്യം നേരിട്ടിരുന്നു. ജനനായകന് പൂര്‍ണമായും വിജയ് സിനിമയാകുമെന്നാണ് എച്ച് വിനോദ് ഇതിന് മറുപടി നല്‍കിയത്.
മമിത ബൈജു,പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2026 ജനുവരി 9ന് പൊങ്കല്‍ റിലീസായാണ് സിനിമ തിയേറ്ററുകളിലെത്തുക. വിജയുടെ അവസാന സിനിമയായതിനാല്‍ തന്നെ ബോക്സോഫീസില്‍ ജനനായകന് വന്‍ വിജയം തന്നെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.