രേണുക വേണു|
Last Updated:
ശനി, 3 ജനുവരി 2026 (17:14 IST)
മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് ആൽഫി പഞ്ഞിക്കാരൻ. സമൂഹമാധ്യമങ്ങളിലും നിറസാന്നിധ്യമാണ് ആൽഫി. ഇപ്പോഴിതാ ജോർജിയ യാത്രയ്ക്കിടെ താരം നടത്തിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
മഞ്ഞുപുതച്ച പ്രദേശത്ത് നീല നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് ആൽഫി എത്തിയിരിക്കുന്നത്. തൻ്റെ മനസും ആത്മാവും ഇപ്പോഴും അവിടെയാണെന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ആൽഫിയുടെ സാരിയിലെത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാഘ്യമങ്ങളിൽ വൈറലായിരുന്നു. നാടൻ വേഷത്തിൽ കണ്ട് പരിചയിച്ച താരത്തിൻ്റെ ഗ്ലാമറസ് ഷൂട്ട് ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരുന്നു.
സോഫ്റ്റ്‌വയർ എൻജിനീയറായ ആൽഫി ശിക്കാരി ശംഭുവിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ്. സൺഡേ ഹോളിഡേ, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി, സിഗ്നേച്ചർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.