നിഹാരിക കെ.എസ്|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (09:09 IST)
ചെന്നൈ: നടൻ വിജയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി തമിഴ്‌നാട് സ്പീക്കർ എം. അപ്പാവു. തമിഴക വെട്രി കഴകം(ടിവികെ) പാർട്ടി ആരംഭിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉപദേശമാണെന്നാണ് അപ്പാവു ആരോപിക്കുന്നത്.
പൊതുയോഗങ്ങളിൽ വിജയ് സംസാരിക്കുന്നത് അഹങ്കാരത്തോടെയാണ്. ഈ അഹങ്കാരത്തിനു കാരണം അദ്ദേഹത്തിനുപിന്നിൽ ബിജെപിയാണെന്നാണ് അപ്പാവു പറയുന്നത്.
ടിവികെ ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ് വഴിയാണ് അമിത്ഷാ വിജയ്‌യെ പാർട്ടി തുടങ്ങാൻ നിർദേശിച്ചതെന്നും സ്പീക്കർ ആരോപിച്ചു.
'ഡിഎംകെ സർക്കാരിനെ വിജയ് രൂക്ഷമായി വിമർശിക്കുന്നതിനു പിന്നിലുള്ള ധൈര്യം ബിജെപിയാണ്. രഹസ്യമായി ബിജെപി വിജയ്ക്ക് പിന്തുണ നൽകുന്നുണ്ട്. വിജയ് ബഹുമാനത്തോടെ സംസാരിക്കണം. ഭരണകക്ഷിയായ ഡിഎംകെയെ ഭയപ്പെടുത്താൻ നോക്കേണ്ട. ഇതുപോലുള്ള ആയിരം വിജയ്‌മാരെ ഡിഎംകെ കണ്ടിട്ടുണ്ട്', അപ്പാവു പറഞ്ഞു.