1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dont mention my caste samyuktha' bold statement

പേരിനൊപ്പം ജാതിവാൽ വേണ്ട, മേനോൻ ഒഴിവാക്കി സംയുക്ത

samyuktha
പേരിൽ നിന്നും മേനോൻ ഒഴിവാക്കുന്നുവെന്ന് നടി സംയുക്ത. ധനുഷ് നായകനാകുന്ന വാത്തി എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് തന്നെ ഇനി മേനോൻ എന്ന് ചേർത്തി വിളിക്കരുതെന്ന് സംയുക്ത പറഞ്ഞത്. സോഷ്യൽ മീഡിയ ഹാൻഡിലികളിൽ നിന്നും കുറച്ച് നാൾ മുന്നെ തന്നെ മേനോൻ എന്നത് ഒഴിവാക്കിയിരുന്നുവെന്നും താരം പറയുന്നു.
 
ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മാധ്യമപ്രവർത്തക സംയുക്തമേനോൻ എന്ന് വിളിച്ചപ്പോൾ സംയുക്ത എന്ന് മത്രം വിളിച്ചാൽ മതിയെന്ന് നടി പറയുകയായിരുന്നു. താൻ അഭിനയിക്കുന്ന സിനിമകളിൽ നിന്ന് മേനോൻ എന്നത് നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംയുക്ത പറഞ്ഞു. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് സിനിമയാണ് സംയുക്തയുടെ ഏറ്റവും പുതിയ ചിത്രം.
 
അടുത്ത ലേഖനം
17 വയസ്സിൽ ചിരഞ്ജീവിയുടെ തോക്കെടുത്ത് ജീവനൊടുക്കാൻ ശ്രമിച്ചു, വെളിപ്പെടുത്തലുമായി പവൻ കല്യാൺ