1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. shobha de on mammootty

ഒരു മൈക്രോ സെക്കൻ്റ് നേരമെങ്കിലും മമ്മൂട്ടിയുടെ നെഞ്ചിൽ തല ചേർത്തുവെയ്ക്കണം: ശോഭ ഡേ

ശോഭാ ഡേ
ഒരിക്കൽ കൂടി ജീവിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ മമ്മൂട്ടിയാകാനാണ് ആഗ്രഹമെന്ന് എഴുത്തുകാരി ശോഭാ ഡേ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കവെയാണ് ശോഭാ ഡേയുടെ പരാമർശം. എന്തുകൊണ്ടാണ് മമ്മൂട്ടിയോടുള്ള ആരാധന എന്നതിനോടും ശോഭാ ഡേ മറുപടി പറഞ്ഞു.
 
കുറച്ച് പഴയ സിനിമകളിലാണ് ഞാൻ മമ്മൂട്ടിയെ കണ്ടത്. അന്ന് തന്നെ അദ്ദേഹത്തെ വളരെയധികം ഇഷ്ടമായി. എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ട് കാണുമോ എന്ന് ഞാൻ എൻ്റെ ഭർത്താവിനോട് ചോദിച്ചിട്ടുണ്ട്. ബോളിവുഡിലോ ഹോളിവുഡിലോ ഉള്ള വേറൊരു നടനും മമ്മൂട്ടിയെ പോലെ ഇത്രയും വിരിഞ്ഞ മാറിടമില്ല. ആ കണ്ണുകളിലെ കരുണയും മൃദുലതയും അദ്ദേഹത്തിൻ്റെ പ്രത്യേകതയാണ്.
 
എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കിൽ അര സെക്കൻഡ് നേരമെങ്കിലും അദ്ദേഹത്തിൻ്റെ നെഞ്ചിൽ തലചേർത്തുവെയ്ക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു മൈക്രോസെക്കൻഡ് നേരമെങ്കിലും ആ അനുഭവം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ശോഭാ ഡേ കൂട്ടിചേർത്തു.
 
അടുത്ത ലേഖനം
നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്, വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ മാപ്പ്: ഇന്ദ്രന്‍സ്