സംവിധായകന്‍ അപ്പു ഭട്ടതിരി വിവാഹിതനായി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഏപ്രില്‍ 2024 (17:47 IST)
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു കല്യാണത്തില്‍ പങ്കെടുത്തത്.

'ഞങ്ങള്‍ പൊരുത്തം കണ്ടു. ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ സംസാരിച്ചു. ഞങ്ങള്‍ നടന്നു. ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ഞങ്ങള്‍ വീണ്ടും സംസാരിച്ചു. ഞങ്ങള്‍ വീണ്ടും നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇന്ന് ഞങ്ങള്‍ വിവാഹിതരായി, കൂടുതല്‍ ചര്‍ച്ചകള്‍ക്കും നടത്തത്തിനും അതിനിടയിലുള്ള എല്ലാത്തിനും',-തന്റെ ജീവിതപങ്കാളിയെ പരിചയപ്പെടുത്തിക്കൊണ്ട് അപ്പു ഭട്ടത്തിരി കുറിച്ചു.

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ നിഴല്‍ എന്ന ചിത്രം ഭട്ടത്തിരി ആയിരുന്നു സംവിധാനം ചെയ്തത്. ഒടുവില്‍ പുറത്തിറങ്ങിയ ആനന്ദപുരം ഡയറീസ് എഡിറ്റിംഗ് നിര്‍വഹിച്ചതും അദ്ദേഹമാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :