1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kalki 2898 AD new update

Kalki 2898 AD: കമൽ ഹാസനും അമിതാഭ് ബച്ചനും മാത്രമല്ല, മഹേഷ് ബാബുവും പ്രഭാസ് ചിത്രത്തിൽ ഭാഗമാകും!

Kalki 2898
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന പ്രഭാസിന്റെ കല്‍ക്കി 2898ല്‍ മഹേഷ് ബാബുവും. പ്രഭാസിന്റെ ഒരു വിഷ്ണു അവതാര കഥാപാത്രത്തിന് മഹേഷ് ബാബു ശബ്ദം നല്‍കിയേക്കുമെന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മഹാഭാരത കാലത്ത് തുടങ്ങുന്ന കഥയാണ് സിനിമയിലൂടെ നാഗ് അശ്വിന്‍ പറയുന്നത്. മഹാഭാരത കാലഘട്ടം മുതല്‍ 2898 എഡിയില്‍ അവസാനിക്കുന്നതാകും സിനിമയിലെ കഥ.
 
 6000 വര്‍ഷക്കാലത്തെ കഥ പറയുന്ന സിനിമ 9 ഭാഗങ്ങളായാകും ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ഒരു മിനിറ്റും 23 സെക്കന്‍ഡും വരുന്ന ടീസര്‍ ഉടനെ തന്നെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. കമല്‍ഹാസന്‍,അമിതാഭ് ബച്ചന്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ദീപിക പദുക്കോണാണ് സിനിമയിലെ നായിക. വൈജയന്തി മൂവിസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് സംഗീതം നല്‍കുന്നത് സന്തോഷ് നാരായണനാണ്.
 
അടുത്ത ലേഖനം
S T R: തഗ് ലൈഫിലെ പുതിയ തഗ്, കാളൈ ലുക്കിൽ മരണമാസായി എസ് ടി ആർ