അനുബന്ധ വാര്‍ത്തകള്‍
- 'ജെ കെ..ജസ്റ്റ് കിഡ്ഡിങ്'; 'ബാഹുബലി' സംവിധായകൻ രാജമൗലിയെ കൊണ്ടും പറയിപ്പിച്ചു പ്രേമലു! സിനിമയെക്കുറിച്ച് സംവിധായകൻ
- അമ്മയുടെ പിറന്നാളാ ഇന്ന്... സ്നേഹത്തില്‍ പൊതിഞ്ഞ ആശംസയുമായി ജയസൂര്യയുടെ മകള്‍ വേദ
- അങ്ങനെ തോറ്റു കൊടുക്കാന്‍ മനസ്സില്ല ! ദിലീപിന്റെ 'പവി കെയര്‍ടേക്കര്‍'അഞ്ചാം ദിവസം നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്
- ആരാധകരെ ശാന്തരാകൂ... 'പുഷ്പ 2' ആദ്യ ഗാനം എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, ഗംഭീര പോസ്റ്റുമായി നിര്‍മ്മാതാക്കള്‍
- അഭിനയം പഠിക്കാന്‍ എന്നാണ് ക്ലാസില്‍ പോകുന്നത് ? വായടപ്പിക്കുന്ന മറുപടിയുമായി നടി മാളവിക മോഹനന്
'ബാഹുബലി' വീണ്ടും വരുന്നു; ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനവുമായി സംവിധായകന്‍ എസ്.എസ് രാജമൗലി
പ്രഭാസിന്റെ ബാഹുബലി സീരീസ് അവസാനിച്ചെങ്കിലും ഒരിക്കല്‍ കൂടി ബാഹുബലി സിനിമ വന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. രണ്ടു ഭാഗങ്ങള്‍ക്കുശേഷം വീണ്ടും ബാഹുബലി എത്തുകയാണ്. സിനിമ പ്രേമികള്‍ കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനവുമായി സംവിധായകന്‍ എസ് എസ് രാജമൗലി എത്തിയിരിക്കുന്നു.
ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് സംവിധായകന്റെ മൂന്നാം വരവ്. സീരീസുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്കുവച്ചു. ബാഹുബലി എന്ന പേര് പശ്ചാത്തലത്തില്‍ മുഴങ്ങി കേള്‍ക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
''മഹിഷ്മതിയിലെ ആളുകള്‍ അവന്റെ നാമം ഉച്ഛരിമ്പോള്‍, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്‍ തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല. ബാഹുബലിയുടെ ട്രെയിലര്‍: ക്രൗണ്‍ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്പര ഉടന്‍ വരുന്നു! '-എന്നാണ് രാജമൗലി കുറിച്ചത്.