അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ജൂണ്‍ 2020 (14:18 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയേയും ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ
സച്ചിൻ ടെൻഡുൽക്കറെയും താരതമ്യം ചെയ്യുന്നത് ക്രിക്കറ്റ് ലോകത്ത് പതിവാണ്. നിലവിലെ ഫോം തുടർന്നുപോകുകയാണെങ്കിൽ സച്ചിന്റേതായ പല നേട്ടങ്ങളും കോലി തകർക്കും എന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകരും കരുതുന്നത്. സമകാലീനരായ സ്റ്റീവ് സ്മിത്തുമായും കോലിയെ താരതമ്യം ചെയ്യുന്നതും പതിവാണെങ്കിലും ഇപ്പോളിതാ മുൻ ഇതിഹാസ പാക് താരമായ ജാവേദ് മിയാൻദാദിനോട് കോലിയെ താരതമ്യം ചെയ്‌തിരിക്കുകയാണ് മുൻ പാക് താരമായ അമീർ സൊഹൈൽ.
ഇതിഹാസതാരങ്ങൾ വ്യക്തിപരമായി മികച്ച താരങ്ങളായിരിക്കും. മഹാന്മാരായ താരങ്ങളെ പറ്റി പറയുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്നത് ജാവേദ് മിയാൻദാദിന്റെ പേരാണ്.അദ്ദേഹം തനിക്കൊപ്പം സ്വന്തം ടീമിന്റെയും കളിനിലവാരം ഉയര്‍ത്തുമായിരുന്നു. മിയാൻദാദുമായി ഒരു നീണ്ട കൂട്ടുകെട്ടില്‍ പങ്കാളിയാകുമ്പോള്‍ ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും അതിനൊപ്പം സ്വയം ഇനിയും മെച്ചപ്പെടണമെന്ന ചിന്ത നിങ്ങൾക്ക് വരികയും ചെയ്യും. കോലിയും ഇത് തന്നെയാണ് ചെയ്യുന്നത്. അദ്ദേഹത്തിനോടൊപ്പം ഓരോ താരങ്ങളും മെച്ചപ്പെടുന്നത് ഇതുകൊണ്ടാണ് സൊഹൈൽ പറഞ്ഞു.