1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Premalu 2 shelved affected me says director gireesh AD

പ്രേമലു 2നായി ഒരു വർഷം കളഞ്ഞു, അത് ഭയങ്കരമായി ബാധിച്ചു: തുറന്ന് പറഞ്ഞ് ഗിരീഷ് എ ഡി

 Gireesh AD
പ്രേമലു രണ്ടാം ഭാഗത്തിനായി ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ടെന്നും സിനിമ ഉപേക്ഷിക്കേണ്ടി വന്നത് തന്നെ വലിയ രീതിയില്‍ ബാധിച്ചെന്നും വെളിപ്പെടുത്തി സംവിധായകന്‍ ഗിരീഷ് എ ഡി. ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ വിജയാഘോഷത്തില്‍ സംസാരിക്കവെയാണ് പ്രേമലു 2 ഉപേക്ഷിക്കേണ്ടി വന്നത് തന്നെ ബാധിച്ചതായി ഗിരീഷ് എ ഡി തുറന്ന് സംസാരിച്ചത്. സിനിമ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ തനിക്ക് പിന്തുണ നല്‍കി കൂടെ നിന്നത് ഭാവന സ്റ്റുഡിയോസും തിരക്കഥാകൃത്തായ കിരണ്‍ ജോസിയുമാണെന്നും ഗിരീഷ് എഡി പറഞ്ഞു.
 
പ്രേമലു ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞാണ് ബെത്‌ലഹേം കുടുംബയൂണിറ്റ് ആരംഭിച്ചത്. അത്രയും കാലം പ്രേമലു 2വിനായുള്ള വര്‍ക്കുകളിലായിരുന്നു. അപ്രതീക്ഷിതമായി അതൊഴിവാക്കേണ്ടി വന്നത് എന്നെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. അത് കാരണം ഞങ്ങളുടെ ഒരു വര്‍ഷമാണ് നഷ്ടമായത്. അത്രയും സമയം കളയേണ്ട ആവശ്യമില്ലായിരുന്നു.ആ സമയത്താണ് ബെത്‌ലഹേം ചെയ്യാമെന്ന ചിന്തവരുന്നത്.പ്രേമലു വലിയ ഹിറ്റായതുകൊണ്ടാണ് പ്രേമലു 2 എന്ന ഐഡിയയുമായി അതിന്റെ പിന്നാലെ പോയത്.
 
ആ സമയത്ത് കൂടെ നിന്നത് ഭാവന സ്റ്റുഡിയോസും കിരണ്‍ ജോസിയും ഡയറക്ഷന്‍ ടീമുമാണ്. അവരുടെ പിന്തുണയുള്ളതുകൊണ്ടാണ് വേഗത്തില്‍ ബെത്‌ലഹേമിന്റെ തിരക്കഥ പൂര്‍ത്തിയാക്കാനായത്. അപ്പോഴും ഈ സിനിമ ഇത്ര വലിയ ഹിറ്റാകുമെന്നോ എന്നൊന്നും ചിന്തിച്ചിട്ടില്ല. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. ഗിരീഷ് പറഞ്ഞു.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബിക്കിനി പോലുള്ള ഡ്രസുകൾ ഇടില്ലെന്ന് തീരുമാനമെടുത്തിരുന്നു, എന്നെ ആ ഡ്രസ്സിൽ കണ്ടപ്പോൾ അമ്മ കരഞ്ഞു : ഗായത്രി സുരേഷ്