1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur CPM district committee admits organizational flaws

ഷംസീറിനെ ജില്ലാ സെക്രട്ടറിയാക്കണം: സിപിഎം വിശാല ജില്ലാ കമ്മിറ്റിയിൽ രാഗേഷിനെതിരെ രൂക്ഷ വിമർശനം

Kannur CPM, District committee kannur, CPM Kerala, A N Shamseer,K K ragesh
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം അണികളെ ബോധ്യപ്പെടുത്താനായില്ല എന്നടക്കമുള്ള പാളിച്ചകള്‍ സമ്മതിച്ചുകൊണ്ട് സിപിഎം വിശാല ജില്ലാ കമ്മിറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ട്. പയ്യന്നൂരില്‍ ഏരിയ കമ്മിറ്റിയുടെ വീഴ്ചയാണ് പരാജയത്തിന് കാരണമായതെന്നും കെ കെ ശൈലജയെ മണ്ഡലം മാറ്റിയത് ഒതുക്കാനാണെന്ന പ്രചാരണം പ്രതിരോധിക്കാനായിട്ടില്ലെന്നും വിശാലക്കമ്മിറ്റിയില്‍ പ്രതിനിധികള്‍ പറഞ്ഞു. കെകെ രാഗേഷിനെ മാറ്റി എ എന്‍ ഷംസീറിനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
 
ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോഴും വിഷയം ജനങ്ങള്‍ക്ക് മുന്നില്‍ വേണ്ടത്ര വിശദീകരിക്കുന്നതിലും ബോധ്യപ്പെടുത്തുന്നതിലും വീഴ്ചയുണ്ടായിയെന്ന് യോഗം വിലയിരുത്തി. പാര്‍ട്ടിയെ വഞ്ചിക്കുക എന്ന അജന്‍ഡയോടെ പ്രവര്‍ത്തിച്ച കുഞ്ഞികൃഷ്ണന്റെ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ തിരിച്ചറിയുന്നതില്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റിക്ക് പരാായം സംഭവിച്ചു.
 
 കെകെ ശൈലായെ പേരാവൂരില്‍ മത്സരിപ്പിച്ചത് അവരെ ഒതുക്കാന്‍ വേണ്ടിയാണെന്ന് ജനം വിശ്വസിച്ചതും തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി.എം വി ഗോവിന്ദന്റെ ഭാര്യയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതിലും വിമര്‍ശനമുയര്‍ന്നു. അതേസമയം രാഗേഷിനെ മാറ്റി എ എന്‍ ഷംസീറിനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവും ചില പ്രതിനിധികള്‍ ചര്‍ച്ചകളില്‍ ഉന്നയിച്ചു.ALSO READ: കോൺഗ്രസിന് ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനിയുടെ മരുന്ന് എസ്.എം.എ രോഗികളായ കുട്ടികളിൽ പരീക്ഷണത്തിന്?
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കോൺഗ്രസിന് ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനിയുടെ മരുന്ന് എസ്.എം.എ രോഗികളായ കുട്ടികളിൽ പരീക്ഷണത്തിന്?