1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. class of 80s reunion

ഇത്തവണ ഓറഞ്ച് നിറത്തിൽ, വീണ്ടും ഒത്തുകൂടി 80കളിലെ സൂപ്പർതാരങ്ങൾ

superstars
വീണ്ടുമൊരിക്കൽ കൂടി ഒത്തുചേർന്ന് 80കളിലെ സൂപ്പർ താരങ്ങൾ. തുടർച്ചയായി എല്ലാ വർഷവും ഒത്തുചേരുമായിരുന്നുവെങ്കിലും കൊവിഡ് മൂലം കഴിഞ്ഞ 2 വർഷമായി ഈ താരസംഗമം നടന്നിരുന്നില്ല. സൂപ്പർ താരങ്ങളുടെ പതിനൊന്നാമത്തെ ഒത്തുചേരലാണ് കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നത്.
 
മുൻപ് ബെംഗളൂരു, ചെന്നൈ,ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ഒത്തുചേരൽ. മോഹൻലാലിനും രജനീകാന്തിനും ഇത്തവണ പങ്കെടുക്കാനായില്ല. സുഹാസിനിയാണ് താരസംഗമത്തിൻ്റെ ഓർഗണൈസർ. ബോളിവുഡ് താരങ്ങളായ പൂനം ധില്ലനും ജാക്കി ഷ്രോഫുമായിരുന്നു ഇത്തവണ ആഥിത്യം വഹിച്ചത്. 13 വർഷങ്ങൾക്ക് മുൻപ് മലയാളതാരം ലിസിയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. തുടർച്ചയായി 10 വർഷങ്ങൾ പരിപാടി സംഘടിപ്പിക്കാൻ താരങ്ങൾക്കായിരുന്നു.ക്ലാസ് ഓഫ് 80സ് എന്നാണ് ഈ ഒത്തുചേരൽ അറിയപ്പെടുന്നത്.
 
തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവി, അർജുൻ,ശരത് കുമാർ,വെങ്കിടേഷ്,ഭാഗ്യരാജ്,ശൊഭന,സുഹാസിനി,സുമലത്,അംബിക,രേവതി,രമ്യകൃഷ്ണൻ, സരിത,ഖുശ്ബു,മധുബാല, രാധ,ലിസി തുടങ്ങിയവർക്കൊപ്പം അനിൽകപൂർ,ജാക്കൊ ഷ്രോഫ് തുടങ്ങി നിരവധി പേർ താരസംഗമത്തിനെത്തി. ഈ വർഷം ഓറഞ്ച് നിറമണിഞ്ഞാണ് എല്ലാ താരങ്ങളുമെത്തിയത്. 
=
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആദ്യമായി മദ്യപിക്കാന്‍ പോയത് അച്ഛനോട് പറഞ്ഞ ശേഷം; അനുഭവം പങ്കുവെച്ച് പ്രിയ വാര്യര്‍