ദീപിക സിനിമയിലെത്തി 15 വർഷങ്ങൾ, ഇപ്പോഴും നിന്നെ നോക്കി നിൽക്കുന്നുവെന്ന് ഷാറൂഖ് ഖാൻ

അഭിറാം മനോഹർ| Last Modified ശനി, 12 നവം‌ബര്‍ 2022 (12:27 IST)
ബോളിവുഡ് താരസുന്ദരിയായ സിനിമയിലെത്തി 15 വർഷങ്ങൾ പിന്നിടുന്നു. 2007ൽ ഷാറൂഖ് ഖാൻ നായകനായെത്തിയ ഓം ശാന്തി ഓം എന്ന സിനിമയിലൂടെയാണ് ദീപിക തൻ്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്.

മികവുറ്റ 15 വർഷങ്ങൾ, അക്ഷീണ പരിശ്രമം നിനക്കൊപ്പം ഒന്നിച്ച സിനിമകളെല്ലാം അത്ഭുതകരമായിരുന്നു. ഊഷ്മളമായ ആലിംഗനങ്ങൾ ഇതാ നിന്നെ നോക്കുന്നു, നിന്നെ നോക്കുന്നു, നോക്കികൊണ്ടിരിക്കുന്നു. ഷാറൂഖ് ഖാൻ കുറിച്ചു. ദീപികയ്ക്കൊപ്പം അഭിനയിച്ച സിനിമകളിലെ ദൃശ്യങ്ങൾ ചേർത്തുവെച്ചുകൊണ്ടാണ് ഷാറൂഖ് ഖാൻ്റെ ട്വീറ്റ്. ദീപികയുടെ കണ്ണിലേക്ക് നോക്കി നിൽക്കുന്ന ഷാറൂഖാണ് എല്ലാ ചിത്രങ്ങളിലും ഉള്ളത്.

ഷാറൂഖിൻ്റെ ആശംസകൾക്ക് ദീപിക സ്നേഹം അറിയിച്ചുകൊണ്ട് കമൻ്റ് ചെയ്തു. നമ്മുടെ സ്നേഹത്തെ വിശദീകരിക്കാൻ വാക്കുകൾ മതിയാകില്ലെന്ന് ദീപിക കുറിച്ചു. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻ്റുമായി എത്തിയിരിക്കുന്നത്. 2007 നവംബർ 9നായിരുന്നു ചിത്രത്തിൻ്റെ റിലീസ്. ഷാറൂഖ് നായകനാകുന്ന പത്താനിലും ദീപികയാണ് നായികയായി എത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :