കെ ആര്‍ അനൂപ്|
Last Modified ശനി, 12 നവംബര്‍ 2022 (10:11 IST)
ഒക്ടോബര്‍ അവസാനത്തോടെ പ്രഖ്യാപിച്ച മമ്മൂട്ടിയുടെ 'കാതല്‍' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തിറങ്ങും. വൈകുന്നേരം ആറുമണിക്കാണ് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്യുക.
ജ്യോതികയുടെ മൂന്നാമത്തെ മലയാളം ചിത്രമാണിത്.ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് രചിച്ച ഒരു ലൈറ്റ് ഫാമിലി ഡ്രാമയാണ് കാതല്‍.താന്‍ ആദ്യമായിട്ടാണ് തന്റേതല്ലാത്ത ഒരു തിരക്കഥയില്‍ പ്രവര്‍ത്തിക്കുന്നത് സംവിധായകന്‍ ജിയോ ബേബി പറഞ്ഞിരുന്നു.