'ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും'; മേപ്പടിയാന്‍ കണ്ട് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 15 ജനുവരി 2022 (09:08 IST)

ആദ്യദിനം തന്നെ മേപ്പടിയാന്‍ സിനിമ കണ്ട് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.സംവിധായകന്‍ ഉണ്ണിയെ ഒരുപാടു മാറ്റം വരുത്തിയിരിക്കുന്നു. ആക്ഷന്‍ ഹീറോ പരിവേഷം മുഴുവന്‍ മാറ്റി മറച്ചിരിക്കുന്നുവെന്നും സിനിമയിലെ ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രത്തെ വെറുക്കുന്നു എന്നും അദ്ദേഹം കുറിക്കുന്നു.

വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക്

ജയകൃഷ്ണന്‍ രജിസ്ട്രാള്‍ നു രണ്ടു അടി കൊടുക്കണമെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍... അപ്പോഴും ഉണ്ണിമുകുന്ദന്‍ എന്ന നടന്‍ ഇമോഷണല്‍ ആയി പ്രതികരിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് ഉറപ്പായി.. സംവിധായകന്‍ ഉണ്ണിയെ ഒരുപാടു മാറ്റം വരുത്തിയിരിക്കുന്നു. ആക്ഷന്‍ ഹീറോ പരിവേഷം മുഴുവന്‍ മാറ്റി മറച്ചിരിക്കുന്നു. എന്നാല്‍ ത്രില്‍ ഒട്ടും ചോര്‍ന്നു പോകാതെ വിഷ്ണു എന്നപ്രിയ സുഹൃത്ത് മേപ്പടിയാന്‍ ഒരുക്കിയിരിക്കുന്നു. ഉണ്ണി മുകുന്ദന്‍ ...എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല... ജയകൃഷ്ണന്‍ വിജയമാണ്.. ഒപ്പം ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും.. അജു വര്‍ഗീസ് .. നിങ്ങള്‍ തകര്‍ത്തു. പിന്നെ സൈജു കുറുപ്പ്... ഇങ്ങനെയുള്ള എന്റെ കുറെ കൂട്ടുകാരെ ഓര്‍മിപ്പിച്ചു.. ഉണ്ണി മുകുന്ദന്‍ അഭിമാനിക്കാം.. മേപ്പടിയാന്‍ എന്ന സിനിമ യിലൂടെ...വിനോദ് ഗുരുവായൂര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :