മകന്‍ യാത്രയായി,ജീവിതത്തിലെ ഏറ്റവും വിഷമകരമായ സമയത്തിലൂടെ കടന്നു പോകുന്നുവെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (10:55 IST)

പാഞ്ചു എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന മകന്‍ മാധവ് തന്നെ വിട് പോയ വേദനയിലാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു സമയത്തിലൂടെ ആണ് ഞങ്ങള്‍ കടന്നു പോയി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക്

'ഞങ്ങളുടെ മകന്‍ പാഞ്ചു (മാധവ് വിനോദ് )കഴിഞ്ഞ ദിവസം വിടപറഞ്ഞു. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു സമയത്തിലൂടെ ആണ് ഞങ്ങള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്. ഈ സമയത്തു ആശ്വാസമായി എത്തിയവര്‍ , അവനു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍... അവരെന്നും മനസ്സിലുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ മനസികമായി കഴിയുന്നില്ല.

സിനിമ റിലീസ് ആയി എന്തെങ്കിലും വിളിക്കാനുണ്ടെങ്കില്‍ +919895678389 ഈ നമ്പറില്‍ വിളിക്കുമല്ലോ. സോഷ്യല്‍ മീഡിയ എന്റെ അഡ്മിന്‍ +919048757666(ആനന്ദ് ) സിനിമ യുടെ വിശേഷങ്ങള്‍ അറിയിക്കുന്നതായിരിക്കും .മിഷന്‍ സി റിലീസ് സമയമായതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഇനി ഇവരെ വിളിക്കുമല്ലോ'-വിനോദ് ഗുരുവായൂര്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :