'പ്രതി പ്രണയത്തിലാണ്', വീണ്ടുമൊരു ക്രൈം ത്രില്ലറുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ജനുവരി 2022 (10:17 IST)

'മിഷന്‍ സി'ക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. നാല് ദിവസങ്ങളിലായി ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവമാണ് സിനിമ പറയുന്നത്. വാഗമണ്ണിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയില്‍ പൊതുവെ കണ്ടിട്ടുള്ള പൊലീസ് കഥകളോ കുറ്റാന്വേഷണ രീതികളോ അല്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് വിനോദ് ഗുരുവായൂര്‍ അറിയിച്ചു.ആക്ഷനും സസ്‌പെന്‍സും ത്രില്ലും ഒക്കെ നിറഞ്ഞ ചിത്രം പുതുമയുള്ളതാകും.വിനോദ് ഗുരുവായൂരിനൊപ്പം മുരളി ഗിന്നസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :