35-ാം വര്‍ഷത്തിലും തുടരുന്ന യാത്ര, സിബിഐ 5നെ കുറിച്ച് സംവിധായകന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 19 മാര്‍ച്ച് 2022 (16:51 IST)

മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രെയിന്‍ ഒരുങ്ങുകയാണ്.ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ടൈറ്റില്‍ ഫെബ്രുവരി 26നായിരുന്നു പ്രഖ്യാപിച്ചത്.35-ാം വര്‍ഷത്തിലും തുടരുന്ന യാത്രയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ കെ മധു.

'ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ട്രെന്‍ഡ് ആയ മമ്മൂട്ടിക്കും സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തിനും ഞങ്ങളുടെ രചയിതാവ് എസ് എന്‍ സ്വാമിക്കുമൊപ്പം നടത്തിയ ആ യാത്രയെ ഞാന്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. സിബിഐ സിരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ നിങ്ങളിലേക്ക് എത്തിക്കുമ്പോള്‍, ഈ മാസം ഞങ്ങളുടെ ആ യാത്ര 35-ാം വര്‍ഷത്തിലും തുടരുന്നു'- കെ മധു കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :