കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (12:09 IST)
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി നീ സ്ട്രീമില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം വമ്പന്‍ ഹിറ്റെന്ന് കുറിച്ചുകൊണ്ടുള്ള വിജയ പോസ്റ്റര്‍ നടന്‍ കൈലാഷ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിനു താഴെ നിരവധിപേര്‍ കമന്റുകളുമായി എത്തി. ഇപ്പോഴും സിനിമയെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ തന്നെ രംഗത്ത്.
എല്ലാവരെയും തൃപ്തി പ്പെടുത്താന്‍ കഴിയില്ല. അതിനുള്ള കഴിവ് എനിക്കില്ലെന്ന് വിനോദ് ഗുരുവായൂര്‍ കുറിച്ചു.
'ഒരുപാടു പേര്‍ക്ക് ഇഷ്ടം ആയല്ലോ... അത് മതി. എല്ലാവരെയും തൃപ്തി പ്പെടുത്താന്‍ കഴിയില്ല. അതിനുള്ള കഴിവ് എനിക്കില്ല'-വിനോദ് ഗുരുവായൂര്‍ കുറിച്ചു.
മിഷന്‍ സി സിനിമയെക്കുറിച്ച് കൈലാഷ് മുമ്പ് പറഞ്ഞ വാക്കുകള്‍
മിഷന്‍ C...പാന്‍ഡെമിക് ന്റെ അതിരുകള്‍ തീര്‍ത്ത ബന്ധനത്തില്‍ ആ പരിമിതിക്കുള്ളില്‍ നിര്‍ത്തി ഒരു റോഡ് മൂവി ചെയ്യാന്‍ ഉള്ള ശ്രമം. അതിന് പിന്നാലെ ഇറങ്ങി തിരിച്ചു അത് പ്രാവര്‍ത്തികമാക്കിയ വിനോദ് ഗുരുവായൂരിന് അഭിനന്ദനങ്ങള്‍. ഈ സിനിമയിലെ എന്റെ യാത്രയില്‍ കാറ്റും കോളും നിറഞ്ഞപ്പോള്‍ സ്‌നേഹം പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് കൈത്താങ്ങായി മാറിയ സുമനസ്സുകള്‍ക്ക് കടപ്പാട്.എന്നും മനസ്സിലുണ്ടാവും.. ഫെബ്രുവരി 3 മുതല്‍ @neestream ലൂടെ ഈ സിനിമ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. കാണുമല്ലോ.. കൂടെ ഉണ്ടാവുമല്ലോ'- കൈലാഷ് കുറിച്ചു.