1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bhishma Parvam

റിലീസിനു മുന്‍പേ കോടികള്‍ നേടാന്‍ ഭീഷ്മപര്‍വ്വം,ബുക്കിംഗ് ഇന്നുമുതല്‍

മമ്മൂട്ടി
ഭീഷ്മപര്‍വ്വം റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണി മുതലാണ് റിസര്‍വേഷന്‍ തുടങ്ങുകയെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
 
ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായി മമ്മൂട്ടി സിനിമയില്‍ മുഴുനീളം ഉണ്ടാകും.തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
 
ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വിവേക് ഹര്‍ഷനും നിര്‍വഹിക്കുന്നു.സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നോട്ട്ബുക്ക് സിനിമയിലെ ശ്രീദേവിയെ ഓര്‍മയില്ലേ? നടി ഇപ്പോള്‍ ഇങ്ങനെ, മരിയ റോയിയുടെ ജീവിതം അറിയാം