മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമ ഉപേക്ഷിച്ച് ഷൈന്‍ ടോം ചാക്കോ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (15:02 IST)

കൈനിറയെ ചിത്രങ്ങളാണ് ഷൈന്‍ ടോം ചാക്കോയ്ക്ക്. വലിപ്പച്ചെറുപ്പമില്ലാതെ ഏതുതരം കഥാപാത്രങ്ങളും ചെയ്യാന്‍ ഷൈന്‍ തയ്യാറാണ്. ചെറിയ വേഷത്തില്‍ ആണെങ്കില്‍ പോലും സന്തോഷത്തോടെ നടന്‍ വന്ന് അഭിനയിക്കും. ഒരേ സമയം രണ്ട് ചിത്രങ്ങള്‍ നടന്റെ മുന്നില്‍ വന്നു. ഒന്ന് മോഹന്‍ലാലിന്റെയും രണ്ടാമത്തെ മമ്മൂട്ടിയുടേതും.

2021 ലെ ലോക്ഡൗണിന്റെ സമയത്തായിരുന്നു മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ വന്നതെന്ന് ഷൈന്‍ പറയുന്നു. സിനിമയുടെ കഥ കേട്ടു. ചെയ്യാമെന്ന് തീരുമാനിച്ചു.ആ സമയത്ത് ഭീഷ്മ പര്‍വം തീര്‍ന്നിട്ടുണ്ടായിരുന്നില്ല. രണ്ടു സിനിമകളും ഒരുമിച്ച് കൊണ്ടു പോകാനായിരുന്നു നടന്റെ തീരുമാനം.ഒരു സെറ്റില്‍ രാവിലെ പോയി ചെയ്യുന്നു അടുത്ത സൈറ്റില്‍ രാത്രി ചെന്ന് അഭിനയിക്കുന്നു അങ്ങനെയായിരുന്നു താരത്തിന്റെ പ്ലാന്‍.

എന്നാല്‍ ജിത്തു ജോസഫും അമല്‍ നീരദും അതിന് സമ്മതിച്ചില്ല. അതിനുകാരണം 25 ദിവസത്തോളം ട്വല്‍ത്ത് മാന്‍ വന്നുനിന്ന് ഷൈന്‍ അഭിനയിക്കേണ്ടി വരും. അതുകൊണ്ടാണ് ഭീഷ്മ പര്‍വുമായി നടന്‍ മുന്നോട്ട് പോയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :