1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Arjun Ashokan accident

ഷൂട്ടിങ്ങിനിടെ അര്‍ജുന്‍ അശോകന്‍, മാത്യു തോമസ് എന്നിവര്‍ക്ക് പരുക്ക്

അരുണ്‍ ഡി ജോസ്, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യന്‍ എന്നിവരുടെ തിരക്കഥയില്‍ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോമാന്‍സ്

Arjun Ashokan
Arjun Ashokan

കൊച്ചി എം.ജി റോഡില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം. നടന്മാരായ അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവര്‍ക്ക് പരുക്കേറ്റു. സിനിമാ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞാണ് അപകടം. ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.
 
അരുണ്‍ ഡി ജോസ്, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യന്‍ എന്നിവരുടെ തിരക്കഥയില്‍ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോമാന്‍സ്. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. ആഷിഖ് ഉസ്മാനാണ് നിര്‍മാണം. സംഗീതം ഗോവിന്ദ് വസന്ത. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തും. 
 
അടുത്ത ലേഖനം
വേദികളില്‍ നിറവയറുമായി നിന്നിട്ടും ദീപിക ഗര്‍ഭിണിയാണോ എന്ന് ചോദിക്കുന്നു; ആരോപണങ്ങള്‍ക്കെതിരെ സുഹൃത്ത്