അഭിറാം മനോഹർ|
Last Modified വെള്ളി, 26 ജൂലൈ 2024 (11:27 IST)
തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ധനുഷ് ചിത്രമായ റായന്‍ പുറത്ത്. സിനിമ പുറത്തിറങ്ങി ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരുമ്പോള്‍ സിനിമ ബ്ലോക്ക് ബസ്റ്ററാകും എന്ന സൂചനകളാണ് ലഭിക്കുന്നത്. സംവിധായകനെന്ന നിലയില്‍ ധനുഷിന്റെ രണ്ടാമത് സിനിമയും നടനെന്ന നിലയില്‍ താരത്തിന്റെ അമ്പതാമത് സിനിമയും കൂടിയാണ് റായന്‍. ധനുഷിനൊപ്പം കാളിദാസ് ജയറാം,ദുഷാറ വിജയന്‍,സുന്ദീപ് കിഷന്‍,എസ് ജെ സൂര്യ,അപര്‍ണ ബാലമുരളി തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്.
സിനിമയുടെ പുലര്‍ച്ചെയുള്ള ആദ്യ ഷോകള്‍ നടന്ന കര്‍ണാടക, അമേരിക്ക എന്നിവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥയ്‌ക്കൊപ്പം ശക്തമായ അഭിനേതാക്കളുടെ പ്രകടനവും ഒപ്പം ആക്ഷന്‍ രംഗങ്ങളും കൊണ്ട് സമ്പന്നമാണ് സിനിമയെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. നായകനെന്ന നിലയില്‍ മാത്രമല്ല സംവിധായകനെന്ന നിലയിലും ധനുഷ് തന്റെ ക്ലാസ് തെളിയിച്ചതായി ചില ആരാധകര്‍ അഭിപ്രായപ്പെടുന്നു. ധനുഷിനൊപ്പം ദുഷാറ വിജയനാണ് സിനിമയില്‍ കയ്യടികള്‍ ഏറെയും ലഭിച്ചതെന്നും ആദ്യ ദിന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.