അനുബന്ധ വാര്‍ത്തകള്‍
- സ്റ്റൈലിഷ് ലുക്കില്‍ സുരേഷ് ഗോപി, ഫോട്ടോഷൂട്ട് വൈറലാകുന്നു, ചിത്രങ്ങള്‍
- മമ്മൂട്ടി ഉപേക്ഷിച്ചു, സുരേഷ് ഗോപി അഭിനയിച്ചു; സിനിമ റിലീസ് ചെയ്ത ശേഷം നാടകീയ സംഭവങ്ങള്‍, ഷാജി കൈലാസിന്റെയും രണ്‍ജി പണിക്കരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു
- ഓണാശംസകളുമായി മോഹന്‍ലാലും സുരേഷ് ഗോപിയും, മലയാള സിനിമാതാരങ്ങളുടെ ഓണ ഫോട്ടോസ് കാണാം
- വിവാഹനിശ്ചയം നടക്കുമ്പോള്‍ രാധികയെ സുരേഷ് ഗോപി നേരിട്ടു കണ്ടിട്ടില്ല; ഒടുവില്‍ വിവാഹം
- 'ആദ്യ സിനിമയല്ലേ, കലക്കണം.. ടീവിയില്‍ കണ്ടിട്ടുണ്ട്'; സുരേഷ് ഗോപിക്കൊപ്പമുള്ള ഡല്‍ഹി ഓര്‍മ്മകളില്‍ നടന്‍ കൃഷ്ണകുമാര്‍
അനിയത്തിപ്രാവില്‍ ചാക്കോച്ചന് ഒരു ലക്ഷം പോലും പ്രതിഫലം കിട്ടിയിട്ടില്ല; തുറന്നുപറഞ്ഞ് താരം
1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്.നടനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു അത്. ചാക്കോച്ചന്‍ ശാലിനി കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴാ തനിക്ക് അനിയത്തിപ്രാവില്‍ അഭിനയിക്കുമ്പോള്‍ ലഭിച്ച പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
അമ്പതിനായിരം രൂപയാണ് തനിക്ക് ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ചതെന്ന് നടന്‍ പറഞ്ഞു. സുരേഷ് ഗോപി അവതാരകനായി എത്തുന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യമായി സിനിമയിലഭിനയിച്ചപ്പോള്‍ ലഭിച്ച പ്രതിഫലത്തെ കുറിച്ച് സുരേഷ് ഗോപിയും പറഞ്ഞു.
നവോദയ അപ്പച്ചന്‍ നിര്‍മാതാവായ സിനിമയിലാണ് ആദ്യമായി അഭിനയിച്ചതെന്നും 2500 രൂപയുടെ ചെക്ക് ആണ് പ്രതിഫലമായി ലഭിച്ചതെന്നും നടന്‍ പറഞ്ഞു.