ആണുങ്ങളേക്കാള്‍ ഇഷ്ടം പെണ്ണുങ്ങളുടെ അടുത്ത് ഇരിക്കാനാണ്; ഒന്‍പതാം ക്ലാസിലെ ഗേള്‍ഫ്രണ്ടിനെ കുറിച്ചും വാചാലനായി ഫഹദ് ഫാസില്‍

രേണുക വേണു| Last Modified ശനി, 28 ഓഗസ്റ്റ് 2021 (14:32 IST)

സിനിമയിലെ ചോക്ലേറ്റ് ഇമേജുകള്‍ പൊളിച്ചെഴുതിയ നടനാണ് ഫഹദ് ഫാസില്‍. ഒരേസമയം നായകനായും വില്ലനായും പ്രേക്ഷകനെ ഞെട്ടിക്കാനുള്ള കഴിവ് ഫഹദിനുണ്ട്. ആണുങ്ങളേക്കാള്‍ താന്‍ കംഫര്‍ട്ട് പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് തുറന്നുപറയുകയാണ് ഫഹദ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ തുറന്നു പറച്ചില്‍.

'എനിക്ക് പെണ്ണുങ്ങളെ ഭയങ്കര ഇഷ്ടമാണ്. അമ്മ കഴിഞ്ഞാല്‍ ഏറ്റവും ഓര്‍ക്കുന്നതും ഇഷ്ടപ്പെടുന്നതും ഒന്‍പതാം ക്ലാസിലെ ഗേള്‍ഫ്രണ്ടിനെയായിരിക്കും. ആ ഗേള്‍ഫ്രണ്ടിന് ചിലപ്പോള്‍ കല്യാണം കഴിഞ്ഞ് കുട്ടി ആയി കാണും...ഇല്ല കുട്ടി ആയി കാണില്ല ! എനിക്ക് പൊതുവെ ആണുങ്ങളുടെ അടുത്ത് ഇരിക്കുന്നതിനേക്കാള്‍ ഇഷ്ടം പെണ്ണുങ്ങളുടെ അടുത്ത് ഇരിക്കാനാണ്. പെണ്‍ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാനൊക്കെ കൂടുതല്‍ താല്‍പര്യമുണ്ട്. അവരുടെ വ്യത്യസ്തമായ ചിന്താശൈലി എനിക്ക് ഇഷ്ടമാണ്,' ഫഹദ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :