Anikha Surendran Photos: 'പഴയ ബാലതാരമല്ല ഇപ്പോള്‍...'ഗ്ലാമറസായി അനിഖ
Anikha Surendran Photos: ഗ്ലാമറസ് ചിത്രങ്ങളുമായി നടി അനിഖ സുരേന്ദ്രന്‍. സ്റ്റൈലിഷ് വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ അനിഖയെ കാണുന്നത്. പച്ച സല്‍വാരാണ് അനിഖ ധരിച്ചിരിക്കുന്നത്.
ബാലതാരമായാണ് അനിഖ സിനിമയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനിഖ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
മോഡലിങ്ങിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്ക് എത്തിയത്. ബാലതാരത്തില്‍ നിന്ന് മുതിര്‍ന്ന റോളുകളിലേക്ക് ചുവടുവയ്ക്കുകയാണ് താരം ഇപ്പോള്‍.യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അനിഖ നല്ലൊരു ഭക്ഷണ പ്രേമിക്കൂടിയാണ്. മലപ്പുറം മഞ്ചേരിയാണ് സ്വദേശം. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു ആണ് അരങ്ങേറ്റ ചിത്രം.