ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ട്: സുരേഷ് ഗോപി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ജൂലൈ 2022 (11:52 IST)

സുരേഷ് ഗോപി എന്ന നടന് ഉള്ളിലെ മനുഷ്യസ്‌നേഹിയെ എല്ലാവര്‍ക്കും അറിയാം. താന്‍ സമ്പാദിക്കുന്നതില്‍ നിന്ന് ഒരു പങ്ക് എപ്പോഴും തനിക്കൊപ്പം ജീവിക്കുന്ന മനുഷ്യര്‍ക്കായി മാറ്റിവയ്ക്കാന്‍ നടന്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ താന്‍ കോടികള്‍ സമ്പാദിക്കുന്ന ആളല്ലെന്നും പക്ഷേ തനിക്ക് ലഭിക്കുന്നതുകൊണ്ട് പലരെയും സഹായിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പറയുകയാണ് സുരേഷ് ഗോപി.

തനിക്ക് കിട്ടിയതില്‍ നിന്നും താന്‍ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ട്. എന്നാല്‍ അത് പറഞ്ഞാല്‍ തള്ളാണെന്ന് ആളുകള്‍ പറയുമെന്നുമാണ് സുരേഷ് ഗോപി പാപ്പന്‍ പ്രമോഷന്‍ തിരക്കുകള്‍ക്കിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത് .ഞാന്‍ ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :