അനുബന്ധ വാര്‍ത്തകള്‍
- ചാക്കോച്ചാ.. പൊളിച്ചൂടാ മോനെ.. പൊളിച്ചു !37 വര്‍ഷം മുമ്പത്തെ ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷമെന്ന് ഔസേപ്പച്ചന്
- Darlings Official Trailer | റോഷന് മാത്യു അഭിനയിക്കുന്ന ഹിന്ദി ചിത്രം, ആദ്യമായി നിര്‍മ്മാതാവായി ആലിയ ഭട്ട്, രസകരമായ ട്രെയിലര്‍ ശ്രദ്ധ നേടുന്നു
- 19(1)(a) |പോലീസ് യൂണിഫോമില്‍ ഒരിക്കല്‍ കൂടി ഇന്ദ്രന്‍സ്,19(1)(a) റിലീസിന് ഇനി മൂന്ന് നാള്
- Kaaliyan|കെ.ജി.എഫ് സംഗീതസംവിധായകന്റെ അപ്രതീക്ഷിത സന്ദര്‍ശനം,കളരിപ്പയറ്റ് ആവേശത്തോടെ കണ്ടിരുന്ന് രവി ബസ്റൂര്, വിശേഷങ്ങളുമായി നിര്‍മ്മാതാക്കള്‍
- Suresh Gopi Film Paappan: സുരേഷ് ഗോപിയുടെ പാപ്പന്‍ ജൂലൈ 29 ന് തിയറ്ററുകളില്‍; വന്‍ തിരിച്ചുവരവിന് ആക്ഷന്‍ കിങ്
Paappan Film: 'പാപ്പന്‍ ചെയ്യുമെങ്കില്‍ അത് മമ്മൂക്ക ചെയ്യണം'; തിരക്കഥാകൃത്തിനോട് സുരേഷ് ഗോപി പറഞ്ഞു
ചിത്രത്തിന്റെ കഥ തന്നോട് പറഞ്ഞപ്പോള്‍ ഈ സിനിമ ചെയ്യാന്‍ മമ്മൂക്കയാണ് നല്ലതെന്ന് താന്‍ തിരക്കഥാകൃത്തിനോട് പറഞ്ഞെന്ന് സുരേഷ് ഗോപി പറയുന്നു
Paappan Film: ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ജൂലൈ 29 ന് തിയറ്ററുകളിലെത്തും. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍.ജെ.ഷാന്‍ ആണ് പാപ്പന്റെ തിരക്കഥ. ചിത്രത്തിന്റെ കഥ തന്നോട് പറഞ്ഞപ്പോള്‍ ഈ സിനിമ ചെയ്യാന്‍ മമ്മൂക്കയാണ് നല്ലതെന്ന് താന്‍ തിരക്കഥാകൃത്തിനോട് പറഞ്ഞെന്ന് സുരേഷ് ഗോപി പറയുന്നു.
' ഇത് ചെയ്യുമെങ്കില്‍ മമ്മൂക്കയാണ് നല്ലതെന്ന് ഞാന്‍ പറഞ്ഞു. സിനിമ കണ്ട് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാകും. 'ഇത് സുരേഷേട്ടന്‍ ചെയ്യൂ. ഡയറക്ടര്‍ക്കും അത് തന്നെയാണ് താല്‍പര്യം. മമ്മൂക്കയ്ക്ക് ഉള്ളത് വേറെ വച്ചിട്ടുണ്ട്' എന്നാണ് തിരക്കഥാകൃത്ത് മറുപടി തന്നത്,' സുരേഷ് ഗോപി പറഞ്ഞു.