അനുബന്ധ വാര്‍ത്തകള്‍
- Paappan Film: 'പാപ്പന്‍ ചെയ്യുമെങ്കില്‍ അത് മമ്മൂക്ക ചെയ്യണം'; തിരക്കഥാകൃത്തിനോട് സുരേഷ് ഗോപി പറഞ്ഞു
- ചാക്കോച്ചാ.. പൊളിച്ചൂടാ മോനെ.. പൊളിച്ചു !37 വര്‍ഷം മുമ്പത്തെ ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷമെന്ന് ഔസേപ്പച്ചന്
- Darlings Official Trailer | റോഷന് മാത്യു അഭിനയിക്കുന്ന ഹിന്ദി ചിത്രം, ആദ്യമായി നിര്‍മ്മാതാവായി ആലിയ ഭട്ട്, രസകരമായ ട്രെയിലര്‍ ശ്രദ്ധ നേടുന്നു
- 19(1)(a) |പോലീസ് യൂണിഫോമില്‍ ഒരിക്കല്‍ കൂടി ഇന്ദ്രന്‍സ്,19(1)(a) റിലീസിന് ഇനി മൂന്ന് നാള്
- Kaaliyan|കെ.ജി.എഫ് സംഗീതസംവിധായകന്റെ അപ്രതീക്ഷിത സന്ദര്‍ശനം,കളരിപ്പയറ്റ് ആവേശത്തോടെ കണ്ടിരുന്ന് രവി ബസ്റൂര്, വിശേഷങ്ങളുമായി നിര്‍മ്മാതാക്കള്‍
Suresh Gopi Paappan film: പാപ്പന്‍ സൂപ്പര്‍ഹിറ്റാകുമോ? സുരേഷ് ഗോപിക്ക് പറയാനുള്ളത്
Paappan film: മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന പാപ്പന്‍ ജൂലൈ 29 ന് തിയറ്ററുകളിലെത്തും. ജോഷി സംവിധാനം ചെയ്ത ചിത്രം വേള്‍ഡ് വൈഡായാണ് റിലീസ് ചെയ്യുക. ആര്‍.ജെ.ഷാന്‍ ആണ് തിരക്കഥ.
സുരേഷ് ഗോപി, ഗോകുല്‍ സുരേഷ്, നൈല ഉഷ, നിത പിള്ള, കനിഹ, ആശ ശരത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്നത്. ജേക്സ് ബിജോയ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.
ഇതുവരെ കണ്ട ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പാപ്പനെന്നും തിയറ്റില്‍ കുടുംബസമേതം ആസ്വദിക്കാനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ടെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.
ചിത്രം തിയറ്ററുകളില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ചിത്രം കണ്ടതുകൊണ്ടാണ് അങ്ങനെ പറയുന്നത്. സാധാരണ ത്രില്ലര്‍ പോലെ അല്ല. അത് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.