കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (22:17 IST)
മോഹന്‍ലാലിന്റെ ആരാധകര്‍ തീയേറ്ററില്‍ ആഘോഷമാക്കി മാറ്റിയ 'നരസിംഹം' പോലെ തന്നെ കാത്തിരുന്ന ഷാജി കൈലാസ് ചിത്രമായിരുന്നു 'താണ്ഡവം'. 'ആറാം തമ്പുരാന്‍' മുതല്‍ 'റെഡ് ചില്ലീസ്' വരെ എത്രയോ ചിത്രങ്ങള്‍ മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ടെങ്കിലും ഈ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. 2002 ലെ ഓണക്കാലത്ത് മറ്റൊരു നരസിംഹം ആകുമെന്ന പ്രതീതിയോടെയായിരുന്നു 'താണ്ഡവം' തീയറ്ററുകളില്‍ എത്തിയത്. എന്നാല്‍ കാശിനാഥന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ കൈവിട്ടു. മാസ്സ് സീനുകളും അടിപൊളി ഡയലോഗുകളും വലിയ താരനിര ഉണ്ടായിട്ടും സിനിമയ്ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ആയില്ല. പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ.ഗാന ചിത്രീകരണങ്ങളില്‍ അന്നത്തെ പ്രമുഖ ഗ്ലാമറസ് നായിക തകര്‍ത്താടിപ്പാടിയപ്പോള്‍ കുടുംബ പ്രേക്ഷകര്‍ താണ്ഡവത്തിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.
മോഹന്‍ലാല്‍ ഉള്‍പ്പെടെ വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.ജഗതി, സായികുമാര്‍, നെടുമുടിവേണു, ക്യാപ്റ്റന്‍ രാജു, ജഗദീഷ്, മണിയന്‍പിള്ള രാജു, മനോജ് കെ ജയന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.
എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ കാശിനാഥനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു. ചേട്ടനും അനിയനും തമ്മിലുള്ള ആത്മബന്ധവും പ്രതികാരവും ചേര്‍ന്ന പ്രതികാര കഥ എന്ത് കൊണ്ട് മറ്റൊരു ഹിറ്റായില്ല എന്നതിന്റെ ഒരേയൊരു കാരണം ചിത്രത്തിലെ ഗ്ലാമര്‍സ് രംഗങ്ങള്‍ കുടുംബപ്രേക്ഷകര്‍ക്ക് അത്രകണ്ട് ഇഷ്ടമായില്ല എന്നതാണ്.
നടി കിരണ്‍ റാത്തോഡാണ് നായികയായി എത്തിയത്.